കേരളം

kerala

ETV Bharat / state

റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടില്ലെന്ന് കിഴക്കുംകര  നിവാസികൾ - aryanad

അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടില്ല: കിഴക്കുംക്കര  നിവാസികൾ

By

Published : Apr 13, 2019, 10:42 AM IST

Updated : Apr 13, 2019, 3:04 PM IST

തിരുവനന്തപുരം: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജവാൻ റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടു ചെയ്യില്ലെന്ന് ആര്യനാട് മുരുക്കുംമൂട് കിഴക്കുംക്കര നിവാസികൾ. വർഷങ്ങളായി തങ്ങൾ ജയിപ്പിച്ചു വിടുന്നവരും ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പടെ തങ്ങളോട് കാണിക്കുന്ന അനാസ്ഥയിലും അവഗണയിലും പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം നാല് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കുട്ടികളെയും പ്രായമായവരെയും അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സാഹചര്യമില്ലാത്തതും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ പുനര്‍നിര്‍മ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പരാതിപ്പെട്ട് മടുത്തതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടില്ലെന്ന് കിഴക്കുംകര നിവാസികൾ
Last Updated : Apr 13, 2019, 3:04 PM IST

ABOUT THE AUTHOR

...view details