ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി സിറ്റിംഗ് എംപി എ .സമ്പത്ത്. സമ്പത്തിന് വോട്ട് അപേക്ഷിച്ചുകൊണ്ടുള്ള ചുവരെഴുത്തും പോസ്റ്ററുകളും മണ്ഡലത്തിലുടനീളം നിരന്നുകഴിഞ്ഞു. അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും സ്ഥാനാർഥിനിർണയം പോലും പൂർത്തിയാക്കിയിട്ടില്ല.
2009 ലും 2014 ലും ലഭിച്ച വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ്സമ്പത്ത് മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. പൊതുവേ ഇടതു സ്വഭാവമുള്ള മണ്ഡലത്തിൽ സമ്പത്തിന്‍റെജനസ്വാധീനം വോട്ടാക്കിമാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള കൺവെൻഷനുകളും ആരംഭിച്ചിട്ടുണ്ട്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനുമായുംഅദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം ബിജെപിയുടെയും കോൺഗ്രസിന്‍റെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇതുവരെ ചിത്രം വ്യക്തമായിട്ടില്ല. പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ഇരുകൂട്ടരും ചുവരുകളിൽ വെള്ളപൂശി കാത്തിരിപ്പാണ്.
പ്രചരണം ശക്തമാക്കി സമ്പത്ത്: ശക്തരെ തിരഞ്ഞ് കോണ്‍ഗ്രസും ബിജെപിയും - sampath
2009 ലും 2014 ലും ലഭിച്ച വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് സമ്പത്ത് മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. പൊതുവേ ഇടതുപക്ഷത്തോട് ചായ്വുള്ള മണ്ഡലത്തിൽ സമ്പത്തിന്‍റെ ജനസ്വാധീനം വോട്ടാക്കിമാറ്റാൻ ആകുമെന്നാണ് കണക്കുകൂട്ടൽ.
സമ്പത്ത്
ആറ്റിങ്ങലിൽ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. അടൂർ പ്രകാശിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. ബിജെപിയിൽ പി.കെ. കൃഷ്ണദാസ്, ശോഭസുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ആറ്റിങ്ങലുമായിബന്ധപ്പെട്ട് ഉയർന്നുവരുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കോൺഗ്രസും ബിജെപിയും കളം നിറയുമ്പോൾ സമ്പത്തിന്‍റെജനസമ്മതി ഇത്തവണ വോട്ടായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.