കേരളം

kerala

ETV Bharat / state

'കാസർകോട്ടെ ഷവർമയില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം': മന്ത്രി വീണ ജോര്‍ജ് - ഷിഗല്ലയുടേയും സാന്നിധ്യം

മെയ് 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്

bacteria found in cheruvathur shawarma sample  kasargod shawarma news update  salmonella and shigella bacteria found in food  ഷവര്‍മ സാമ്പിളിൽ ബാക്‌ടീരിയ  ചെറുവത്തൂരിലെ ഷവര്‍മ  കാസർകോട് ഷവര്‍മ  ഷിഗല്ലയുടേയും സാന്നിധ്യം  kerala latest news
മന്ത്രി വീണ ജോർജ്

By

Published : May 7, 2022, 9:43 PM IST

Updated : May 7, 2022, 9:49 PM IST

കാസര്‍കോട്:ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യ സുരക്ഷ പരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയിലും കുരുമുളക് പൊടിയിലും വൈറസുകളുടെ സാന്നിധ്യമുണ്ടെന്നാണ് പരിശോധന ഫലം. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും കുരുമുളക് പൊടിയില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ഈ സാമ്പിളുകള്‍ അണ്‍സേഫായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന തുടരുകയാണ്.

349 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മെയ് 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു.

466 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങളാണ് ഇതുവരെ പരിശോധിച്ചത്. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : May 7, 2022, 9:49 PM IST

ABOUT THE AUTHOR

...view details