കേരളം

kerala

ETV Bharat / state

ശമ്പളം വൈകില്ല: പിടിക്കുന്ന ശമ്പളം തിരിച്ചുകൊടുക്കുമെന്നും തോമസ് ഐസക് - ശമ്പളം ഓര്‍ഡിനന്‍സ്

ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും.

ശമ്പളം മെയ് നാല് മുതൽ  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം  ഓര്‍ഡിനന്‍സ്  ശമ്പളം ഓര്‍ഡിനന്‍സ്  salary will gave on may fourth
ശമ്പളം

By

Published : Apr 30, 2020, 3:53 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. അഞ്ച് ദിവസത്തെ ശമ്പളം പിടിക്കാൻ നേരത്തെ തയ്യറാക്കിയ സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കും. അഞ്ചു മാസം കൊണ്ട് 2500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഓര്‍ഡിനന്‍സ് പ്രകാരം പുതുക്കിയ ഉത്തരവ് ഇന്ന് വൈകിട്ട് ഇറങ്ങും. പിടിക്കുന്ന ശമ്പളം തിരിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൊവിഡിന് ശേഷം ആലോചിക്കാം. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. ഹൈക്കോടതി ജഡ്‌ജിമാരുടെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

2500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി

ABOUT THE AUTHOR

...view details