തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാർ ഓർഡിനൻസിറക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ഓർഡിനൻസ് ഇറക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.
ശമ്പളം പിടിക്കാനുറച്ച് സർക്കാർ; ഹൈക്കോടതി സ്റ്റേ മറികടക്കാൻ ഓര്‍ഡിനന്‍സ്
11:11 April 29
ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ ഈ മാസത്തെ ശമ്പള വിതരണം വൈകും
ഹൈക്കോടതി നടപടി മറികടക്കാനാണ് സര്‍ക്കാര്‍ ഓർഡിനൻസ് ഇറക്കുന്നത്. പുതിയ ഓർഡിനൻസ് പ്രകാരം 25 ശതമാനം വരെ ശമ്പളം ജീവനക്കാരിൽ നിന്ന് പിടിച്ചെടുക്കാം. അടിയന്തര സാഹചര്യം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം തിരികെ നൽകാമെന്നും ഓർഡിനൻസ് വ്യക്തമാക്കുന്നു. അസാധാരണമായ രീതിയിൽ പകർച്ചവ്യാധികളോ ആരോഗ്യ അടിയന്തരാവസ്ഥയോ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഇതിലൂടെ നിയമപരമായി സാധിക്കും.
ഓർഡിനൻസിന് ഇന്ന് തന്നെ അന്തിമരൂപം നല്‍കി ഗവർണറുടെ പരിഗണനയ്ക്ക് വിടും. ഗവർണർ ഒപ്പുവച്ചാൽ സംസ്ഥാനത്ത് പുതിയ നിയമം നിലവിൽ വരും. നിലവിലെ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കാനുള്ള സാധ്യതയില്ല. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഇത്തരത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ഹൈക്കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ വേണ്ടെന്ന് തീരുമാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം. 25 ശതമാനം വരെ പിടിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കിലും ഇപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച പോലെ അഞ്ച് ദിവസത്തെ ശമ്പളം ആറ് മാസം കൊണ്ട് പിടിക്കാനാണ് തീരുമാനം. അതേസമയം ജീവനക്കാരുടെ ഈ മാസത്തെ ശമ്പള വിതരണം വൈകും. ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയെന്നും ധനമന്ത്രി പറഞ്ഞു.