കേരളം

kerala

ETV Bharat / state

ശമ്പളം കൊടുക്കാൻ 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി

ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനാണ് കെ.എസ്.ആര്‍.ടി.സി ധനവകുപ്പിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി  സഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി  കെഎസ്ആർടിസിയിൽ ശമ്പള വിതരണം മുടങ്ങി  ksrtc salary issue  ksrtc requested financial help  kerala latest news
കെ.എസ്.ആർ.ടി.സി

By

Published : Apr 30, 2022, 10:02 AM IST

തിരുവനന്തപുരം:ശമ്പളം നല്‍കുന്നതിന് സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. 65 കോടി രൂപയുടെ സഹായമാണ് ധനവകുപ്പിനോട് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്തവണയും ശമ്പള നല്‍കാനാകില്ലെന്ന വിലയിരുത്തലാണ് മനേജ്‌മെന്‍റിനുള്ളത്.

82 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആവശ്യം. കഴിഞ്ഞ മാസത്തിലും സര്‍ക്കാര്‍ സഹായത്തിലാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിത്. സര്‍ക്കാര്‍ സഹായം വൈകിയതിനെ തുടര്‍ന്ന് ശമ്പള വിതരണവും വൈകിയിരുന്നു.

വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് ഉറപ്പ് പാലിക്കണമെന്ന് യൂണിയനുകള്‍ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്ക് നടത്തുമെന്ന നിലപാടിലാണ് യൂണിയനുകള്‍. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാരിനോട് നേരത്തെ തന്നെ കെ.എസ്.ആര്‍.ടി.സി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 30 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സഹായമായി നല്‍കിയത്.

എന്നാല്‍ ഈ മാസം കഴിഞ്ഞ മാസത്തെക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് മാനേജ്‌മെന്‍റ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതിനാലാണ് 62 കോടിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details