കേരളം

kerala

ETV Bharat / state

Salary Hike of PSC Chairman and Members Soon : പിഎസ്‌സി ചെയര്‍മാന് 4 ലക്ഷം, അംഗങ്ങള്‍ക്ക് 3.75 ലക്ഷം പ്രതിമാസ ശമ്പളമാക്കാന്‍ സര്‍ക്കാര്‍ - പിഎസ്‌സി ചെയര്‍മാന്‍ ഡോ എം ആര്‍ ബൈജു

Salary Hike of chairman and members in PSC : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയും വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ തലയിലേറ്റേണ്ടതുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കും

Salary Hike of PSC Chairman and Members Soon  Salary Hike of PSC Chairman  Salary Hike of PSC Members  Govt to give huge salary hike to chairman in PSC  പിഎസ്‌സി ചെയര്‍മാന് 4 ലക്ഷം പ്രതിമാസ ശമ്പളം  അംഗങ്ങള്‍ക്ക് 3 ലക്ഷം പ്രതിമാസ ശമ്പളം  പിഎസ്‌സി ചെയര്‍മാന് വന്‍ ശമ്പള വര്‍ധന  പിഎസ്‌സി അംഗങ്ങള്‍ക്ക് വന്‍ ശമ്പള വര്‍ധന  പിഎസ്‌സി ചെയര്‍മാന്‍ ഡോ എം ആര്‍ ബൈജു  PSC Chairman Dr MR Baiju
Salary Hike of PSC Chairman and Members Soon

By ETV Bharat Kerala Team

Published : Oct 21, 2023, 3:50 PM IST

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ തൊഴില്‍ പ്രതീക്ഷയായ പിഎസ്‌സിയില്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും വന്‍ ശമ്പള വര്‍ധനയ്‌ക്ക് സാഹചര്യമൊരുങ്ങി (Salary Hike of PSC Chairman and Members Soon). ശമ്പള വര്‍ധന ആവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജു നല്‍കിയ കത്ത് പരിഗണിച്ച് ശമ്പള വര്‍ധനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. വര്‍ധന സംബന്ധിച്ച് ധനവകുപ്പ് സമ്മതമറിയിച്ച സാഹചര്യത്തില്‍ വൈകാതെ ഉത്തരവിറങ്ങും (Govt to give huge salary hike to chairman and members in PSC).

ചെയര്‍മാന്‍റെ ശമ്പളം 2.26 ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷം രൂപയായും അംഗങ്ങളുടേത് 2.23 ലക്ഷം രൂപയില്‍ നിന്ന് 3.75 ലക്ഷം രൂപയായും വര്‍ധിക്കും. ശമ്പളത്തിന് പുറമേ പെന്‍ഷനും ഇതനുസരിച്ചു വര്‍ധന വരുത്തും. ചെയര്‍മാന്‍റെ പെന്‍ഷന്‍ നിലവില്‍ 1.25 ലക്ഷം രൂപയാണ്. അത് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായും വര്‍ധിപ്പിക്കും.

2015 ന് ശേഷം പിഎസ്‌സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്‌കരിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയര്‍മാനും അംഗങ്ങള്‍ക്കും കേന്ദ്ര നിരക്കില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാണ് ആവശ്യം. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം കൊണ്ടു വന്നെങ്കിലും അത് പിഎസ്‌സിയില്‍ നടപ്പാക്കിയില്ല.

തൊട്ടടുത്ത വര്‍ഷം ഇതിന്‍റെ ചുവടുപിടിച്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. പിഎസ്‌സി ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്‌കരിക്കണം എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പി സദാശിവത്തിന്‍റെ ഉത്തരവുണ്ട്. നിലവില്‍ 74,000 രൂപയാണ് പിഎസ്‌സി ചെയര്‍മാന്‍റെ അടിസ്ഥാന ശമ്പളം. ഇതോടൊപ്പം 234 ശതമാനം ഡിഎ കൂടി ചേരുന്നതാണ് ശമ്പളം.

അംഗത്തിന് 70,290 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതോടൊപ്പം 234 ശതമാനം ഡിഎ കൂടി ചേരുന്നതാണ് അംഗത്തിന്‍റെ ശമ്പളം. ചെയര്‍മാന് വീട്ടുവാടക അലവന്‍സിന് പരിധിയില്ല. അംഗങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വീട്ടുവാടക അലവന്‍സ് ലഭിക്കും. പ്രതിമാസം 5000 രൂപ ഇന്ധന അലവന്‍സും ഇതിനു പുറമേ ഒരു കിലോമീറ്ററിന് 15 രൂപ യാത്രപ്പടിയുമുണ്ട്.

ശമ്പളം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായി ആനുകൂല്യങ്ങളിലും ആനുപാതിക വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളത്തിന്‍റെ 45 ശതമാനമാണ് പെന്‍ഷന്‍. അടിസ്ഥാന ശമ്പള വര്‍ധനയോടെ പെന്‍ഷനിലും കാര്യമായ വര്‍ധനയുണ്ടാകും. ചികിത്സാ ചിലവിന് കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും പരിധിയില്ല.

വിരമിച്ച അംഗങ്ങള്‍ക്കും ചെയര്‍മാന്‍മാര്‍ക്കും ഇതു തന്നെയാണ് ചികിത്സാ ചെലവിനുള്ള മാനദണ്ഡം. നിലവില്‍ ചെയര്‍മാനും 21 കമ്മിഷന്‍ അംഗങ്ങളുമാണുള്ളത്. ഇത്രയധികം അംഗങ്ങളുടെ ബാഹുല്യമുള്ള പിഎസ്‌സി മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇത്രയും പേരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്‍ ബാധ്യതയുണ്ടാകും. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ ഇത്രയും വലിയ സാമ്പത്തിക ബാധ്യത തലയിലേറ്റേണ്ടതുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കും.

ABOUT THE AUTHOR

...view details