തിരുവനന്തപുരം:സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കും. ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സർക്കാർ ഏകാംഗ കമ്മിഷനെ നിയമിച്ചു. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.
ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദ്ദേശം. ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. നിലവിൽ മന്ത്രിമാർക്ക് 90000 രൂപയും എംഎൽഎമാർക്ക് 70000 രൂപയുമാണ് ലഭിക്കുന്നത്. ടിഎ, ഡിഎ അടക്കമാണ് ഈ തുക.