കേരളം

kerala

ETV Bharat / state

കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി; ജീവനക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു - hair cut protest of ksrtc employees

അതേസമയം കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ മുഖ്യമന്ത്രിക്ക് കത്തു നൽകി

കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി: ജീവനക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു  Salary crisis at KSRTC: Employees are at hair cut protest  hair cut protest of ksrtc employees  ksrtc employees protest latest news
കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി: ജീവനക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു

By

Published : Dec 12, 2019, 7:25 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി തൊഴിലാളികൾ. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാർ ചീഫ് ഓഫീസിനു മുന്നിൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. തൊഴിലാളി യൂണിയനുകളിൽ ഉൾപ്പെടാത്ത കെ.എസ്.ആർ.ടി.സി വെൽഫെയർ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് തലമുണ്ഡനo ചെയ്‌ത് പ്രതിഷേധിച്ചത്.

തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയോ മാനേജ്മെന്‍റോ എം.ഡിയോ തയ്യാറാകാത്ത സാഹചര്യത്തിലാണ് വ്യത്യസ്‌തമായ പ്രതിഷേധം. അതേസമയം കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി. പതിനെട്ടോളം ആവശ്യങ്ങൾ ഉൾപ്പെട്ട കത്തിന്‍റെ പകർപ്പ് ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിയ്ക്കും സമർപ്പിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങാതെ നൽകണമെന്നാവശ്യപ്പെട്ട് ഇടത് വലത് അനുകൂല തൊഴിലാളി സംഘടനകളുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details