കേരളം

kerala

ETV Bharat / state

സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം: സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും - സിപിഎം കേരള സെക്രട്ടറിയേറ്റ് യോഗം

സജി ചെറിയാന്‍റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ നിയമ പ്രശ്‌നങ്ങളാണ് പ്രധാനമായും സംസ്ഥാന സിപിഎം നേതൃത്വം പരിശോധിക്കുക.

Saji Cheriyan remark against constitition  cpim kerala secretariat  cpim to discuss legal issues regarding saji cheriyan comment on Indian constitution  സജി ചെറിയാന്‍റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം  സിപിഎം കേരള സെക്രട്ടറിയേറ്റ് യോഗം  സജി ചെറിയാന്‍റെ വിവാദ പരമാര്‍ശത്തിന്‍റെ നിയമവശം
സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം: സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് പരിശോധിക്കും

By

Published : Jul 7, 2022, 9:47 AM IST

തിരുവനന്തപുരം:സജി ചെറിയാൻ്റെ രാജിയും വിവാദങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഭരണഘടനയെ വിമർശിക്കുന്ന പരാമർശത്തിൻ്റെ പേരിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമപ്രശ്‌നങ്ങളാണ് സി പി എം പരിശോധിക്കുന്നത്. സജി ചെറിയാന് പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ധാരണ.

സജി ചെറിയാന്‍റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നൽകുന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ഒന്നാം പിണറായി സർക്കാരിൽ നിന്നും രാജി വച്ച ഇ പി ജയരാജൻ പിന്നീട് മടങ്ങി വന്ന പോലെ കേസുകൾ തീരുന്ന മുറക്ക് സജി ചെറിയാനെയും മടക്കി കൊണ്ട് വരാനാണ് സി പി എം ആഗ്രഹിക്കുന്നത്. അതിനാലാണ് വിവാദം സംബന്ധിച്ചുള്ള നിയമ പ്രശ്‌നങ്ങള്‍ സിപിഎം ആഴത്തിൽ പരിശോധിക്കുന്നത്.

ABOUT THE AUTHOR

...view details