കേരളം

kerala

ETV Bharat / state

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണർ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടും - ഗവർണർ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടും

കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുതെന്നും കേസിന്‍റെ വിശദാംശങ്ങള്‍ തേടണം എന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ ഗവർണർ വിശദീകരണം തേടും
സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ ഗവർണർ വിശദീകരണം തേടും

By

Published : Jan 3, 2023, 11:13 AM IST

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാമെന്ന നിയമേപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഇന്ന് വിശദീകരണം തേടും. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡ്വയ്‌സര്‍ ഗവർണർക്ക് നൽകിയിരിക്കുന്നത്.

ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നാണ് ഗവർണർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭരണഘടന തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സ്വയം ബോധ്യപ്പെടും വരെ സമയമെടുക്കാമെന്നും നിയമോപദേശമുണ്ട്.

ആയതിനാല്‍ വിശദീകരണം തേടിയാലും ബുധനാഴ്‌ച സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ബുധനാഴ്‌ച സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. ഈ നടപടി നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്‍റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details