കേരളം

kerala

ETV Bharat / state

Saji Cherian| 'ബാങ്ക് വിളി പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചത്'; വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

സജി ചെറിയാന്‍റെ പ്രസംഗത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പരാമർശത്തിനെതിരെ വലിയ ചർച്ചയാണ് നടക്കുന്നത്

Saji Cherian response over his argument over Azan  Saji Cherian  argument over Azan  Azan  Saji Cherian corrects his argument  Social media  ബാങ്ക് വിളി പരാമർശം  തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചത്  വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍  സജി ചെറിയാന്‍  മന്ത്രി  സജി ചെറിയാന്‍റെ പ്രസംഗം  ഗൾഫ് മേഖലയിലെ ബാങ്ക് വിളി  ഗൾഫ് മേഖല  ബാങ്ക് വിളി
'ബാങ്ക് വിളി പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചത്'; വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

By

Published : Aug 7, 2023, 3:28 PM IST

തിരുവനന്തപുരം:ഗൾഫ് മേഖലയിലെ ബാങ്ക് വിളി പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തന്‍റെ ഉദ്യേശ ശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രസംഗ ഭാഗങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ബാങ്ക് വിളി കേട്ടില്ല എന്ന എന്‍റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. അതേസമയം സജി ചെറിയാന്‍റെ പ്രസംഗത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പരാമർശത്തിനെതിരെ വലിയ ചർച്ചയാണ് നടന്നുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

മതസൗഹാർദത്തിന്‍റെ മികച്ച മാതൃകയാണ് ഗൾഫ് മേഖലയിൽ കാണാൻ കഴിഞ്ഞതെന്നും സന്ദർശന വേളയിൽ മതാനുഷ്‌ഠാനങ്ങളിലും പ്രഭാഷണങ്ങളിലും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് താൻ പ്രസംഗത്തിൽ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്‍റെ ഉദ്യേശ ശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്‌ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്‍റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്‍റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

Also Read: സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വമെന്ന് ഹൈക്കോടതി

മുമ്പ് ഭരണഘടനയ്‌ക്കെതിരെ: അടുത്തിടെ ഭരണഘടനക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതായി വന്നിരുന്നു. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നും ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ ഏറെ വിവാദമായ പരാമർശം.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചുവെന്നും അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യാൻ സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും പറഞ്ഞ മന്ത്രി കോടതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു.

ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം വിമര്‍ശനം കടുപ്പിച്ചു. ഇതിന്‍റെ മുക്കും മൂലയിലുമെല്ലാം കുറച്ച്‌ നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിന്‍റെ ഉദ്ദേശമെന്നും തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായതോടെ പടിയിറങ്ങിയ മന്ത്രി, പിന്നീട് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details