കേരളം

kerala

ETV Bharat / state

ഷുക്കൂർ വധം; പ്രതിപക്ഷ ബഹളം, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു - opposition

അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സ്പീക്കർ. പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങൾ.

സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

By

Published : Feb 12, 2019, 1:00 PM IST

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഗവൺമെന്‍റുമായി ബന്ധപ്പട്ടെ ഒരു കാര്യവും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അനുവദിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.

സ്പീക്കറുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും, സഭയിലെ ഒരംഗമായ ടി.വി രാജേഷ് ഉൾപ്പെടുന്ന ഈ വിഷയം നിയമസഭയിലല്ലാതെ വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. ഇതേത്തുടർന്ന് സഭയിൽ ബഹളമായി. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് അംഗങ്ങൾ.

ABOUT THE AUTHOR

...view details