തിരുവനന്തപുരം:അന്തരിച്ച നിയമസഭാംഗവും മുൻ മന്ത്രിയുമായ തോമസ് ചാണ്ടിക്ക് പ്രത്യേക നിയമസഭ സമ്മേളത്തിൽ ചരമോപചാരം അർപ്പിക്കാത്തതിൽ വിമർശനവുമായി പ്രതിപക്ഷം. തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാത്തത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.എൽ.എ കെ.എസ് ശബരീനാഥന്‍ സ്പീക്കർക്ക് കത്ത് നൽകി.
തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാത്തതിൽ വിമർശനം
തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാത്തത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.എൽ.എ കെ.എസ് ശബരീനാഥന്‍ സ്പീക്കർക്ക് കത്ത് നൽകി
നിലവിലെ അംഗത്തിന്‍റെ നിര്യാണത്തിന് ശേഷം സഭ ചേരുമ്പോൾ നിര്യാണം സംബന്ധിച്ച് ചരമോപചാരം അർപ്പിച്ച് പിരിയാറുണ്ട്. എന്നാൽ ജന പ്രതിനിധി നിര്യാതനായതിന് ശേഷം അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താതെയും ഒരു പരാമർശം പോലും നടത്താതെയും നേരിട്ട് മറ്റ് വിഷയങ്ങളിലേക്ക് കടന്നത് ദൗർഭാഗ്യകരമാണെന്ന് ശബരീനാഥന്‍ എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് സഭയുടെ ഇതുവരെയുള്ള കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും അദ്ദേഹം സ്പീക്കർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
അനുശോചനം രേഖപ്പെടുത്തിയാല്‍ അന്ന് സഭ പിരിയണമെന്നാണ് കീഴ് വഴക്കമെന്നും അത് പ്രത്യേക സമ്മേളനത്തിൽ പ്രായോഗികമല്ലാത്തതിനാലാണ് നടത്താത്തതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.