കേരളം

kerala

ETV Bharat / state

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കൈമാറും - ഹൈക്കോടതി

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്‍റെ നിയന്ത്രണത്തിലും തീര്‍ഥാടകരുടെ സൂക്ഷ്‌മ പരിശോധനയിലും പൊലീസ് സഹായം തുടരാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി

Sabarimala virtual queue system Travancore Devaswom Board  Sabarimala virtual queue system kerala high court order  ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ്  തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ശബരിമല  ശബരിമല  തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്  മുഖ്യമന്ത്രി  ഹൈക്കോടതി  ശബരിമല വെര്‍ച്വല്‍ ക്യൂ
ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കൈമാറും

By

Published : Jul 11, 2022, 3:32 PM IST

Updated : Jul 11, 2022, 6:06 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന് വെര്‍ച്വല്‍ ക്യു സംവിധാനം പൂര്‍ണമായി കൈമാറുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്‍റെ നിയന്ത്രണത്തിലും, തീര്‍ഥാടകരുടെ സൂക്ഷ്‌മ പരിശോധനയിലും പൊലീസ് സഹായം തുടരും. നിലവിൽ വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, പൊലീസിന് വെർച്വൽ ക്യൂ കൈകാര്യം ചെയ്യാനുള്ള അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു.

വെര്‍ച്വല്‍ ക്യൂവിന് ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‍ർഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താത്‌കാലിക സാങ്കേതിക സഹായവും നൽകും.

പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധന കേന്ദ്രവും, സ്‌പോട്ട് ബുക്കിങ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പൊലീസ് നടപ്പാക്കി വരുന്ന സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്തും. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പൊലീസ് സഹായം ഉണ്ടാവും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന്‍റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ.അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Jul 11, 2022, 6:06 PM IST

ABOUT THE AUTHOR

...view details