കേരളം

kerala

ETV Bharat / state

മാസ പൂജകൾക്കായി ജൂൺ 14ന് ശബരിമല നട തുറക്കും - N VASU

ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. വെർച്വൽ ക്യൂവിലൂടെ മാത്രമായിരിക്കും പ്രവേശനം. പത്ത് വയസ്സിൽ താഴെയും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. ഭക്തർ തമ്മിൽ ആറടി അകലം പാലിക്കണം

മാസ പൂജകൾക്കായി ജൂൺ 14ന് ശബരിമല നട തുറക്കും ശബരിമല തിരുവനന്തപുരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു Sabarimala N VASU Thiruvithamkoor
മാസ പൂജകൾക്കായി ജൂൺ 14ന് ശബരിമല നട തുറക്കും

By

Published : Jun 6, 2020, 12:45 PM IST

തിരുവനന്തപുരം:മാസ പൂജകൾക്കായി ജൂൺ 14ന് ശബരിമല നട തുറക്കും. ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. വെർച്വൽ ക്യൂവിലൂടെ മാത്രമായിരിക്കും പ്രവേശനം. പത്ത് വയസ്സിൽ താഴെയും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. ഭക്തർ തമ്മിൽ ആറടി അകലം പാലിക്കണം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമല പാത എന്നിവിടങ്ങളിൽ അമ്പത് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. പ്രസാദ വിതരണവും ഉണ്ടായിരിക്കില്ല. ജൂൺ 19 ന് നടക്കുന്ന ഉത്സവത്തിൽ ആചാരപരമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടാകൂവെന്നും എൻ. വാസു പറഞ്ഞു.

മാസ പൂജകൾക്കായി ജൂൺ 14ന് ശബരിമല നട തുറക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിലെ വിളക്കുകളും ഓട്ട് പാത്രങ്ങളും വിൽക്കുന്നുവെന്നത് ശരിയല്ല. ഉപയോഗ ശൂന്യമായവയും നശിച്ച് പോകാൻ സാധ്യതയുള്ള വിളക്കുകളും ഓട്ടു പാത്രങ്ങളും ലേലം ചെയ്ത് വിറ്റ് ദേവസ്വം ബോർഡിലേക്ക് മുതൽ കൂട്ടണമെന്ന് 2011 ൽ ഓംബുഡ്സ് മാൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയും അന്ന് ലേലം നടക്കുകയും ചെയ്തിരുന്നു. അതിന്‍റെ തുടർച്ച മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ക്ഷേത്രങ്ങളിലെ പൗരാണികവും നിത്യോപയോഗത്തിലുള്ളതുമായ ഒന്നും വിൽക്കില്ലെന്നും എൻ. വാസു പറഞ്ഞു.

ABOUT THE AUTHOR

...view details