ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 17 ന് - ശബരിമല, മാളികപ്പുറം
ശബരിമല മേൽശാന്തിയാകാൻ ഒൻപത് പേരും മാളികപ്പുറത്തേയ്ക്ക് 10 പേരുമാണ് പട്ടികയിൽ ഇടം നേടിയത്

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 17 ന്
തിരുവനന്തപുരം:ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 17 ന്. കഴിഞ്ഞ രണ്ട് ദിവസമായി ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന അഭിമുഖത്തിലൂടെ 19 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ശബരിമല മേൽശാന്തിയാകാൻ ഒൻപത് പേരും മാളികപ്പുറത്തേയ്ക്ക് 10 പേരുമാണ് പട്ടികയിൽ ഇടം നേടിയത്. മേൽശാന്തി സ്ഥാനങ്ങളിലേയ്ക്ക് ഏറ്റവും കുറവ് അപേക്ഷകരാണ് ഇത്തവണ ഉണ്ടായിരുന്നത്. ശബരിമലയിലേയ്ക്ക് 42 പേരും മാളികപ്പുറത്തേയ്ക്ക് 23 പേരുമാണ് അഭിമുഖത്തിൽ പങ്കെടുത്തത്.