അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നാമജപ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഹിന്ദു സമൂഹത്തെ അപമാനിച്ച ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകണമെന്ന് ശബരിമല കർമ്മ സമിതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ശബരിമല കർമ്മസമിതി നാമജപ പ്രതിഷേധ ധർണ്ണ നടത്തി - dharna
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത് മറികടന്ന് ശബരിമല വിഷയം സജീവമായി ഉയർത്തിക്കാട്ടാൻ തന്നെയാണ് ശബരിമല കർമ സമിതിയുടെ തീരുമാനം.
സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ വിലയിരുത്തലാകണം തെരഞ്ഞെടുപ്പ്. ശബരിമല വിഷയം ഉന്നയിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം കർമ്മസമിതിക്ക് ബാധകമല്ല. ശബരിമല വിഷയം സമൂഹത്തെ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും. ക്ഷേത്രങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കാമെന്ന ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം ഏറെ പ്രാധാന്യമുള്ളതാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസുകൾ ചുമത്തി അടിച്ചമർത്താൻ ശ്രമിച്ചാൽ ചെറുത്തു നിൽക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത് മറികടന്ന് ശബരിമല വിഷയം സജീവമായി ഉയർത്തിക്കാട്ടാൻ തന്നെയാണ് ശബരിമല കർമ സമിതിയുടെ തീരുമാനം.