കേരളം

kerala

ശബരിമല യുവതി പ്രവേശനം: വിധിയിൽ വ്യക്തത തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

വിധിയിൽ വ്യക്തതക്കായി ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. ബോര്‍ഡ് മുന്‍കൈ എടുത്ത് വനിതകളെ ശബരിമലയില്‍ കൊണ്ടുപോകില്ലെന്നും സ്വമേധയാ എത്തുന്നവരെ തടയാന്‍ ബോര്‍ഡിനാകില്ലെന്നും നിയുക്ത പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു.

By

Published : Nov 15, 2019, 6:33 PM IST

Published : Nov 15, 2019, 6:33 PM IST

Updated : Nov 15, 2019, 9:16 PM IST

ശബരിമല യുവതി പ്രവേശനം: വിധിയിൽ വ്യക്തത തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: ശബരിമല പ്രശ്‌നം വിശാലബഞ്ചിന് കൈമാറാനുള്ള സുപ്രീംകോടതി തീരുമാനത്തില്‍ കൂടുതൽ വ്യക്തത തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം രണ്ട് ദിവസത്തിനുള്ളിൽ ലഭ്യമാക്കും . ബോര്‍ഡ് മുന്‍കൈ എടുത്ത് വനിതകളെ ശബരിമലയില്‍ കൊണ്ടുപോകില്ലെന്നും സ്വമേധയാ എത്തുന്നവരെ തടയാന്‍ ബോര്‍ഡിനാകില്ലെന്നും നിയുക്ത പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു.

ശബരിമല യുവതി പ്രവേശനം: വിധിയിൽ വ്യക്തത തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന് വിട്ടെങ്കിലും 2018 സെപ്തംബര്‍ 28ലെ വിധി സ്റ്റേ ചെയ്യാത്തതിനാലാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അവ്യക്തത നിലനില്‍ക്കുന്നത്. നേരത്തെയുണ്ടായ വിധി സ്റ്റേ ചെയ്തിരുന്നെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും വിധിയില്‍ വ്യക്തത തേടി കോടതിയെ സമീപിക്കാന്‍ കഴിയുമോയെന്നതും നിയമോപദേശം ലഭ്യമായശേഷം തീരുമാനിക്കുമെന്നും എന്‍. വാസു പറഞ്ഞു.എന്നാല്‍ മണ്ഡലകാലമാരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രം ശേഷിക്കേ നിയോമോപദേശം ലഭ്യമാകാന്‍ വൈകിയാല്‍ യുവതികളെത്തുന്ന സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന കാര്യത്തിലും ദേവസ്വം ബോര്‍ഡിന് ആശങ്കയുണ്ട്.
Last Updated : Nov 15, 2019, 9:16 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details