ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം ഇന്ന് - highleval
മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണത്തിൽ വ്യത്യാസം വരുത്തുന്ന കാര്യം യോഗത്തിൽ ചർച്ചയാകും.
ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം ഇന്ന്. മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണത്തിൽ വ്യത്യാസം വരുത്തുന്ന കാര്യം യോഗത്തിൽ ചർച്ചയാകും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സാധാരണ ദിവസങ്ങളിൽ ആയിരം പേർക്കും ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും പ്രവേശനം നൽകാൻ തീരുമാനിച്ചിരുന്നു. ഇത് വർധിപ്പിച്ചേക്കും.