ന്യൂഡൽഹി:ശബരിമല പുനഃപരിശോധനാ ഹര്‍ജി ജനുവരി 13 ന് സുപ്രിംകോടതി പരിഗണിക്കും. ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസ് അടിയന്തരമായി കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീ പ്രവേശന ഹര്‍ജികൾ പതിമൂന്നിന് പരിഗണിക്കും - ശബരിമല യുവതീ പ്രവേശന ഹര്‍ജി
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബര്‍ 14 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ശബരിമല യുവതീ പ്രവേശന ഹര്‍ജികൾ 13 ന് പരിഗണിക്കും
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബര്‍ 14 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങളാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ശബരിമല പുനഃപരിശോധനാ ഹര്‍ജി ഉൾപ്പെടെ മറ്റ് മത വിഷയങ്ങളും ബെഞ്ചിന്‍റെ പരിഗണനയിലുണ്ടാകും.
Last Updated : Jan 12, 2020, 10:23 PM IST