കേരളം

kerala

ETV Bharat / state

ശബരിമല ആചാര സംരക്ഷണ ബിൽ നിയമസഭയിൽ വീണ്ടും കൊണ്ടുവരാൻ പ്രതിപക്ഷം - അവതരണാനുമതി

സുപ്രീം കോടതി വിധിക്ക് എതിരായ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ബില്ലിന് മുമ്പ് അനുമതി നിഷേധിച്ചിരുന്നു.

നിയമസഭ

By

Published : Jun 25, 2019, 2:42 PM IST

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണ ബില്ലിന് അവതരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എം വിന്‍സെന്‍റ് എംഎല്‍എ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. നേരത്തെ ഈ ബില്ലിന് അവതരണാനുമതി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി വിധിക്ക് എതിരായ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചിരുന്നു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ശബരിമല ആചാര സംരക്ഷണത്തിന് സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് വിന്‍സെന്‍റ് എംഎല്‍എ വീണ്ടും കത്ത് നല്‍കിയത്.

ABOUT THE AUTHOR

...view details