തിരുവനന്തപുരം:ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ ശ്രമം. അത് ജനാധിപത്യവിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടകളുടെ ലംഘനമാണ്.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ്.രാമചന്ദ്രൻ പിള്ള - എസ്.രാമചന്ദ്രൻ പിള്ള
മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ ശ്രമം

ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ്.രാമചന്ദ്രൻ പിള്ള
അത്തരം പ്രചാരവേലകളെ ജനം തള്ളിക്കളഞ്ഞു. എൽഡിഎഫ് ഉറപ്പായും ഭരണത്തിൽ തിരിച്ചു വരുമെന്നും എസ്.രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സിറ്റി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.