കേരളം

kerala

ETV Bharat / state

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തള്ളിയത് കേരളത്തിന് തിരിച്ചടിയായി; ആര്‍ വി ജി മേനോന്‍

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് വന്‍ രാഷ്ട്രീയ പ്രക്ഷോഭമാണ് ഉണ്ടായത്.

By

Published : Aug 13, 2019, 6:55 PM IST

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിയത് കേരളത്തിന് തിരിച്ചടിയായി; ആര്‍ വി ജി മേനോന്‍

തിരുവനന്തപുരം: ഗാഡ്‌ഗില്‍ മുന്നോട്ടുവച്ച ഒരു മുന്‍കരുതലും സ്വീകരിക്കാതിരുന്നതിന്‍റെ ദുരന്തമാണ് കേരളം ഇന്നനുഭവിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍ വി ജി മേനോന്‍. അനധികൃത പാറഖനനവും മണല്‍വാരലും അശാസ്ത്രീയ കൃഷി രീതികളും നിര്‍ബാധം തുടരുന്നു. നദികളുടെ ഉത്ഭവസ്ഥാനമായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ആര്‍ വി ജി മേനോന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയത് കേരളത്തിന് തിരിച്ചടിയായി; ആര്‍ വി ജി മേനോന്‍

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് വന്‍ രാഷ്ട്രീയ പ്രക്ഷോഭമാണ് കേരളത്തില്‍ ഉണ്ടായത്. എന്നാല്‍ റിപ്പോര്‍ട്ട് ഒരിക്കലും കര്‍ഷക വിരുദ്ധമായിരുന്നില്ല. റിപ്പോര്‍ട്ട് വായിക്കുക പോലും ചെയ്യാതെയാണ് പലരും പ്രക്ഷോഭത്തിന് ഇറങ്ങിയത്. ഗാഡ്‌ഗില്‍ പിന്നീട് കസ്തൂരി രംഗനും ഉമ്മന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമൊക്കെയായി കേരളത്തില്‍ നടപ്പാക്കാതെ പോയി. ഫലത്തില്‍ ഗാഡ്‌ഗില്‍ മുന്നോട്ടുവച്ച ഒരു മുന്‍കരുതലും ഇവിടെ എടുത്തില്ല. അതിന്‍റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്ന് ആര്‍ വി ജി മേനോന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details