റഷ്യൻ വിനോദ സഞ്ചാരികൾ നാട്ടിലേക്ക് - റഷ്യൻ സ്വദേശികൾ
കൊവിഡ് രോഗ ബാധയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവരും നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുമാണ് റഷ്യയിലേക്ക് മടങ്ങുന്നത്. റഷ്യയില്‍ നിന്നെത്തുന്ന പ്രത്യേക വിമാനത്തിലാണ് ഇവരെ അയക്കുക.
തിരുവനന്തപുരം: ലോക്‌ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ റഷ്യന്‍ വിനോദ സഞ്ചാരികളെ ബുധനാഴ്‌ച നാട്ടിലെത്തിക്കും. റഷ്യയില്‍ നിന്നെത്തുന്ന പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 220 റഷ്യന്‍ സ്വദേശികളെ നാട്ടിലെത്തിക്കുക. വര്‍ക്കലയിലുള്ള 120 പേരും കോവളത്തുള്ള 60 പേരും ആലപ്പുഴയുള്ള 40 പേരുമാണ് റഷ്യയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്‌ച ഇതിനായി ശ്രമം നടത്തിയെങ്കിലും കൊവിഡിനെ തുടര്‍ന്ന് റഷ്യയിലെ കൊട്‌സോവ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. കൊവിഡ് രോഗ ബാധയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവരും നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുമാണ് റഷ്യയിലേക്ക് മടങ്ങുന്നത്.