കേരളം

kerala

ETV Bharat / state

റബർ വ്യവസായ സംരംഭകനാണോ... പ്രോത്സാഹിപ്പിക്കാന്‍ പത്തനാപുരത്ത് റബ്ബർ പാർക്ക് ഒരുങ്ങി

റബർ ബോർഡിന്‍റെയും കിൻഫ്രയുടെയും സംയുക്ത സംരംഭമായാണ് കൊല്ലം പത്തനാപുരത്ത് റബ്ബർ പാർക്ക് സ്ഥാപിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ rubberparkindia.org സമീപിക്കാം.

New Rubber park  New Rubber park Kollam  New Rubber park Kollam opens  New Rubber park opens in Kollam  Kollam  Pathanapuram  rubber industries  റബർ വ്യവസായ സംരംഭങ്ങൾ  കൊല്ലത്ത് റബ്ബർ പാർക്ക് ഒരുങ്ങി  റബ്ബർ പാർക്ക്  റബ്ബർ  റബർ ബോർഡിന്‍റെയും കിൻഫ്രയുടെയും  കൊല്ലം പത്തനാപുരത്ത്  കൊല്ലം  റബർ പാർക്ക് ഓഫ് ഇന്ത്യ  ഡ്രൈ റബ്ബർ യൂണിറ്റുകൾ  കാർബൺ ബ്ലാക്ക് മിക്‌സിങ്
റബർ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാന്‍ കൊല്ലത്ത് റബ്ബർ പാർക്ക് ഒരുങ്ങി

By

Published : May 4, 2023, 3:44 PM IST

തിരുവനന്തപുരം:റബർ വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ പുതിയ റബ്ബർ പാർക്ക് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഒരുങ്ങി. റബർ ബോർഡ്, കിൻഫ്ര എന്നിവയുടെ സംയുക്ത സംരംഭമായ റബർ പാർക്ക് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കീഴിലാണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. റബ്ബർ ഉപയോഗിച്ചിട്ടുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമുള്ള വിവിധ ഫാക്‌ടറികൾ സ്ഥാപിക്കുന്നതിനായാണ് റബ്ബർ പാർക്ക് സൗകര്യമൊരുക്കുന്നത്.

റബ്ബര്‍ പാര്‍ക്ക് ഇങ്ങനെ:20 ഏക്കർ വിസ്‌തൃതിയിലാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഡ്രൈ റബ്ബർ യൂണിറ്റുകൾ, കാർബൺ ബ്ലാക്ക് മിക്‌സിങ് തുടങ്ങിയവ ഉൾപ്പെടുന്ന റബ്ബർ അധിഷ്‌ഠിത വ്യവസായങ്ങൾ കൂടാതെ റബ്ബർ മരവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നിവയായിരിക്കുo പാർക്കിലെ പ്രവർത്തനങ്ങൾ. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്കിൻ്റെ രണ്ടാം ഘട്ടമായാണ് കൊല്ലം ജില്ലയില്‍ പുതിയ റബർ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്.

ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്‌ടർ ജോർജ് വി.ജെയിംസ് അറിയിച്ചു. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ എറണാകുളം ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:'ബിജെപിയെ വിശ്വസിക്കാനാകില്ല, ഗ്രഹാം സ്‌റ്റെയിന്‍സും സ്‌റ്റാന്‍ സ്വാമിയും പൊറുക്കില്ല'; തലശേരി ബിഷപ്പിന്‍റെ പ്രസ്‌താവനയില്‍ സുധാകരന്‍

സൗകര്യങ്ങള്‍ നിരവധി:റോഡ്, ഡ്രൈനേജ്, ഓരോ ഫ്ലോട്ടിലും ജലവിതരണ ശൃംഖല, പൊതുവായ സുരക്ഷ ക്രമീകരണങ്ങൾ, വഴിവിളക്കുകൾ, കാന്‍റീൻ, കെഎസ്‌ഇബിഎല്ലിന്‍റെ 11 കെവി ആന്‍റ് എല്‍ടി ശൃംഖല, കോൺഫറൻസ് ഹാളോടുകൂടിയ ഓഫിസ് കെട്ടിടങ്ങൾ, വ്യവസായ പാർക്കിനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിനോടകം തന്നെ പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് എം.ഡി അറിയിച്ചു. അപേക്ഷകളും പ്രോജക്‌ട് റിപ്പോർട്ടും കമ്പനിയുടെ ഇന്‍റേണൽ അലോട്ട്മെന്‍റ് കമ്മിറ്റി അവലോകനം ചെയ്യുകയും പ്രായോഗികമാണെന്ന് കണ്ടാൽ അന്തിമ അനുമതിക്കായി കൊല്ലത്തെ ഡിഐഎല്‍എസിയ്‌ക്ക് ശുപാർശ ചെയ്യുന്നതായിരിക്കും.

പ്രവര്‍ത്തന അനുമതിക്ക് എന്തെല്ലാം:മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഓറഞ്ച്, പച്ച, വെള്ള എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള വ്യവസായങ്ങൾക്ക് മാത്രമേ കൊല്ലം റബ്ബർ പാർക്കിൽ പ്രവർത്തന അനുമതിയുള്ളൂ. ഇതിൽ തന്നെ അനുവദിക്കാവുന്ന ഭൂമിയുടെ 25 ശതമാനം ലാറ്റക്‌സ് അധിഷ്ഠിത യൂണിറ്റുകൾ, ണങ്ങിയ റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, റബ്ബർ മരം അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകൾ, റബ്ബർ മിക്‌സിങ് എന്നീ വ്യവസായങ്ങൾക്കായി നൽകുന്നുണ്ട്.

30 വർഷത്തെ പാട്ട വ്യവസ്ഥയിൽ 19 പ്ലോട്ടുകളാണ് പാട്ടത്തിന് കൊടുക്കുന്നത്. 25 സെന്‍റ് മുതൽ 116 സെന്‍റ് വരെ അപേക്ഷകർക്ക് ലഭിക്കും. 30 വർഷം കഴിഞ്ഞാൽ പാട്ടo പുതുക്കാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ rubberparkindia.org സമീപിക്കാം.

Also read: 'കേരള കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തീര്‍ക്കുന്നു' ; റബ്ബര്‍ വിലയിടിവ് മുന്‍നിര്‍ത്തി ആഞ്ഞടിച്ച് കെ സുധാകരന്‍

ABOUT THE AUTHOR

...view details