കേരളം

kerala

ETV Bharat / state

ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ച് സംസ്ഥാനം - തിരുവനന്തപുരം വാർത്തകൾ

1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് കുറച്ചത്.

RTPCR Kerala lowers rates  ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ച് കേരളം  കേരളം  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  RTPCR news
ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ച് കേരളം

By

Published : Apr 29, 2021, 9:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചു. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് കുറച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് നടപടി.

മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 1700 രൂപയാക്കി. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

ഇതുപ്രകാരമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍, ആശുപത്രികള്‍ എന്നിവ പരിശോധന നടത്താന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

ABOUT THE AUTHOR

...view details