കെ.എസ്.ആര്‍.ടി.സി മിന്നൽ പണിമുടക്ക്; മനപൂർവ്വം ഗതാഗതം തടസപ്പെടുത്തിയെന്ന് ആർ.ടി.ഒ റിപ്പോർട്ട് - ksrtct
ജീവനക്കാർക്കെതിരെ നടപടി വേണമെന്നും തിരുവനന്തപുരം ആർ.ടി.ഒയുടെ റിപ്പോർട്ടിൽ ആവശ്യം
തിരുവനന്തപുരം:കെ.എസ.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കിൽ ആര്‍.ടി.ഒ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവർമാർ മനപൂർവ്വം ഗതാഗതം തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഗ്യാരേജിലെ ബസുകൾ അടക്കം നിരത്തിലിറക്കി തടസം സൃഷ്ടിച്ചു. ഇതിന് നേതൃത്വം നൽകിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും തിരുവനന്തപുരം ആർ.ടി.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ബസിന്‍റെ നിയമ ലംഘനം ചോദ്യം ചെയ്ത രീതി തെറ്റാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുടർ അന്വേഷണത്തിനായി മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ബി.കെ സുദീപിനെ ചുമതലപ്പെടുത്തിയതായും ആർ.ടി.ഒ അറിയിച്ചു. ബസുകൾ റോഡിൽ പാർക്ക് ചെയ്തതിനെ തുടർന്ന് അഞ്ച് മണിക്കൂറോളമാണ് നഗരം നിശ്ചലമായത്.