തിരുവനന്തപുരം: നമ്പി നാരായണനെ മാത്രം കേട്ടാണ് ജസ്റ്റിസ് ഡി.കെ ജയിൻ കമ്മിഷൻ റിപ്പോർട്ട് തയ്യറാക്കിയതെന്ന് ഐ.എസ്.ആർ.ഒ ചാരക്കേസിലെ ആരോപണ വിധേയനായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ്.വിജയൻ. പ്രതികൾ എന്നാരോപിക്കപ്പെട്ടവരെ കേൾക്കാനോ മൊഴി രേഖപ്പെടുത്താനോ ജയിൻ കമ്മിഷൻ തയ്യാറായില്ലെന്ന് എസ്.വിജയൻ പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസ് : ജയിന്‍ കമ്മിഷന്‍ ആരോപണവിധേയരെ കേട്ടില്ലെന്ന് എസ്.വിജയൻ - ചാരക്കേസ്
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് എസ്. വിജയൻ

ചാരക്കേസിൽ ആരോപണ വിധേയരെ കേൾക്കാൻ ജയിൻ കമ്മിഷൻ തയ്യാറായില്ലെന്ന് എസ്.വിജയൻ
റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇത് നിയമ വിരുദ്ധവും സ്വാഭാവികമായ നീതിയുടെ നിഷേധവുമാണ്. സിബിഐ അന്വേഷണത്തെ നേരിടുമെന്നും എസ് വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് അന്ന് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്.വിജയനാണ്.
കൂടുതൽ വായനയ്‌ക്ക്:ചാരക്കേസ്: ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി