തിരുവനന്തപുരം : സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ പോപ്പുലര്‍ഫ്രണ്ടിന് ഒത്താശ ചെയ്യുന്നത് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്‍റെ ഭാഗമായി മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ സ്ഥലത്തെ റോഡ് ഉപരോധിച്ചു.
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം : സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍ - പാലക്കാട് കൊലപാതകം
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍
Also read: ശ്രീനിവാസനെ ആക്രമിച്ചത് മൂന്ന് സ്‌കൂട്ടറുകളിലായെത്തിയ ആറംഗ സംഘം ; സിസിടിവി ദൃശ്യം പുറത്ത്
സിപിഎമ്മിനുള്ളിലും തീവ്രവാദസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐയേയും പോപ്പുലര്‍ഫ്രണ്ടിനെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സർക്കാരും പൊലീസുമാണ് പോപ്പുലര്‍ഫ്രണ്ടിന്‍റെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.