തിരുവനന്തപുരം:ശശി തരൂരുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ കോൺഗ്രസിനുള്ളിലെ അടുക്കള കാര്യമാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. അതിൽ ഘടകകക്ഷികൾ ഇപ്പോൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും നിലവിലുള്ള നേതൃത്വം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അസീസ് പറഞ്ഞു.
തരൂർ വിഷയം കോൺഗ്രസിൻ്റെ അടുക്കളക്കാര്യം, ആർഎസ്‌പി അഭിപ്രായം പറയേണ്ടതില്ല; എ എ അസീസ് - ആർ എസ് പി
തരൂർ വിഷയത്തിൽ ഘടക കക്ഷികൾ ഇപ്പോൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും കേരളത്തിൽ തരൂർ മുൻനിരയിൽ വരണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും അസീസ് പറഞ്ഞു.
തരൂർ വിഷയം കോൺഗ്രസിൻ്റെ അടുക്കളക്കാര്യം, ആർഎസ്‌പി അഭിപ്രായം പറയേണ്ടതില്ല; എ എ അസീസ്
വീഴ്‌ചകൾ മുന്നണി നേതൃത്വം ചർച്ച ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് സമരങ്ങളടക്കം ശക്തമാക്കിയത്. അതിനിടയിൽ വിഭാഗീയ പ്രശ്‌നം എന്ന പ്രചരണം ശരിയല്ല. തരൂർ ദേശീയ തലത്തിലടക്കം നിറഞ്ഞ് നിൽക്കുന്ന നേതാവാണ്. കേരളത്തിൽ തരൂർ മുൻനിരയിൽ വരണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും അസീസ് പറഞ്ഞു.
Last Updated : Nov 24, 2022, 5:30 PM IST