തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുഡിഎഫ് നേതൃനിരയെ വിമര്‍ശിച്ച് ആര്‍എസ്‌പി. തെരഞ്ഞെടുപ്പിലെ പരാജയ കാരണം യുഡിഎഫിന്‍റെ സംഘടന ദൗര്‍ബല്യമാണെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. മുന്നണി മാറ്റത്തിന്‍റെ കാര്യത്തില്‍ ഉചിതമായ തീരുമാനം ഉചിത സമയത്ത് എടുക്കുമെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
ആർഎസ്‌പി നേതാക്കൾ മാധ്യമങ്ങളോട് Also Read:രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
യുഡിഎഫിലേക്ക് വന്നതിന് ശേഷം ഒരു എംഎല്‍എയെ പോലും വിജയിപ്പിച്ചെടുക്കാന്‍ ആര്‍എസ്‌പിയ്ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വി വിശാലമായി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21ന് സംസ്ഥാന സമിതി യോഗവും, ഓഗസ്റ്റ് ഒമ്പതിന് പാര്‍ട്ടി നേതൃത്വയോഗവും ചേരാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുന്നണി വിടാന്‍ ഉദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വിജയ കാരണം ബിജെപിയുമായും മതമൗലിക പാര്‍ട്ടികളുമായും ഉണ്ടാക്കിയ സഖ്യത്തിന്‍റെ ഫലമാണെന്നും, യുഡിഎഫ് മുന്നണിയെ നല്ല രീതില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Also Read:ലോകത്ത് ആദ്യമായി മനുഷ്യനില്‍ 'എച്ച് 10 എൻ 3' വൈറസ് ബാധ; സ്ഥിരീകരിച്ചത് ചൈനയില്‍
നേതൃത്വനിരയുമായുള്ള ഷിബു ബേബി ജോണിന്‍റെ അഭിപ്രായ ഭിന്നതയും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്‌ത് പരിഹരിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും പ്രവര്‍ത്തിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് യോഗത്തില്‍ ഷിബു ബേബി ജോണ്‍ നിലപാടെടുത്തു. ഇതോടെ തൽക്കാലം അവധിയില്‍ പോകേണ്ട എന്നാണ് ഷിബു ബേബി ജോണിന്‍റെ തീരുമാനം.