തിരുവനന്തപുരം: അർധരാത്രിയിൽ റെയിൽവെ ട്രാക്കിൽ ബൈക്ക് ഓടിച്ചുകയറ്റി യുവാവിന്‍റെ സാഹസികത. കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ അമരവിള എയ്തു കൊണ്ടകാണി റെയിൽവെ ക്രോസിൽ ഗുരുവായൂർ എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുന്ന സമയത്താണ് സംഭവം.
യുവതിയുമായി എത്തിയ ഇരുചക്രവാഹനം ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ച് ട്രാക്കിലൂടെ ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയി. ഗേറ്റ് കീപ്പർ ഉടൻ തന്നെ റെയിൽവെ അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ ദുരൂഹത തോന്നിയ റെയിൽവെ അധികൃതർ ഒരു മണിക്കൂറോളം റെയിൽ ഗതാഗതം നിർത്തിവച്ചു തെരച്ചിൽ നടത്തി ശേഷം റെയിൽ ഗതാഗതം പുന:സ്ഥാപിച്ചു. എന്നാൽ ബൈക്കിലെത്തിയവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
റെയിൽവെ ട്രാക്കിലൂടെ ബൈക്ക് യാത്ര; അധികൃതര്‍ക്ക് നിസംഗത - bike
തിരുവനന്തപുരം അമരവിളയിലാണ് സംഭവം
സിസിടിവി ദൃശ്യം
രണ്ട് മണിക്കൂർ വൈകിയെത്തിയ ഗുരുവായൂർ എക്സ് പ്രസിന്‍റെ മുന്നിലൂടെ ട്രാക്കിൽ ബൈക്ക് ഓടിച്ചു പോയ സംഭവം വലിയ തരത്തിലുള്ള ദുരൂഹതയുണര്‍ത്തുന്നു. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും പൊലീസിന്റെ ഭാഗത്തു നിന്നോ റെയിവെ അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരു തുടരന്വേഷണത്തിന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. അതേസമയം ബൈക്കിൽ സഞ്ചരിക്കുന്നവരുടെതെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
Last Updated : May 21, 2019, 6:09 PM IST