കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് - lock down

നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയുടെയും തമിഴ്‌നാട് മേലേപ്പാല സ്വദേശിയുടെയും റൂട്ട് മാപ്പ് ആണ്‌ പുറത്തിറക്കിയത്.

route map covid 19 lock down തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ്
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ്

By

Published : Apr 30, 2020, 11:00 AM IST

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയുടെയും തമിഴ്‌നാട് മേലേപ്പാല സ്വദേശിയുടെയും റൂട്ട് മാപ്പ് ആണ്‌ പുറത്തിറക്കിയത്. ഇരുവർക്കും ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

നെയ്യാറ്റിൻകര സ്വദേശിയുടെ റൂട്ട് മാപ്പ്

ഏപ്രിൽ 27- രാവിലെ 7 മണി- പത്താംകല്ല് എൻഎസ്എസ് കരയോഗത്തിനു സമീപം വച്ച് രക്തം ഛർദ്ദിച്ചു. 8 മണി - ഭാര്യക്കൊപ്പം ഓട്ടോറിക്ഷയിൽ നെയ്യാറ്റിൻകര റോളൻസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തി. അവിടെ നിന്ന് സ്വന്തം കാറിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക്. ഏപ്രിൽ 27 മുതൽ 28 വരെ നിംസ് ആശുപത്രിയിലെ ഐസിയുവിൽ. ഏപ്രിൽ 29 - കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട് മേലേപ്പാല സ്വദേശിയുടെ റൂട്ട് മാപ്പ്

ഏപ്രിൽ 27- രാവിലെ 8.30 - കന്യാകുമാരി ജില്ലയിലെ എടയ്ക്കോട് നിന്ന് വയറു വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പാറശ്ശാല താലുക്ക് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു. ഏപ്രിൽ 28 - ഉച്ചക്ക് 2.30 ന് പാറശ്ശാലയിൽ നിന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി. അത്യാഹിത വിഭാഗത്തിൽ എത്തിയെങ്കിലും നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് പോകാൻ തീരുമാനം. വൈകീട്ട് 3 മണി- നിംസ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ. ഏപ്രിൽ 29- ഉച്ചക്ക് 12.30 - കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

For All Latest Updates

ABOUT THE AUTHOR

...view details