കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് ആയിരം കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു - latest lock down

മാർത്താണ്ഡത്ത് നിന്ന് കടമ്പാട്ടുകോണം മാർക്കറ്റിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോയ ആയിരം കിലോയിലധികം പഴകിയ മത്സ്യമാണ്‌ പിടിച്ചെടുത്തത്.

തിരുവനന്തപുരത്ത് ആയിരം കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു  latest covid 19  latest lock down  latest thiruvananthapuram
തിരുവനന്തപുരത്ത് ആയിരം കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

By

Published : Apr 5, 2020, 3:34 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. മാർത്താണ്ഡത്ത് നിന്ന് കടമ്പാട്ടുകോണം മാർക്കറ്റിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോയ ആയിരം കിലോയിലധികം പഴകിയ മത്സ്യമാണ്‌ പിടിച്ചെടുത്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ്‌ പൊലീസ് പഴകിയ മത്സ്യം കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് വലിയ തോതിലാണ് പല സ്ഥലത്തു നിന്നും അഴുകിയ മത്സ്യം പിടികൂടുന്നത്.

ABOUT THE AUTHOR

...view details