തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോടിൻ്റെ നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.തോടിൻ്റെ പ്രാരംഭ നവീകരണത്തിന് 45 ലക്ഷം രൂപയും അനുവദിച്ചു.
വെള്ളക്കെട്ടിന് കാരണമാകുന്ന നഗരത്തിലെ പ്രധാന തോടുകളുടെ ശുചീകരണത്തിനായി 4 കോടി 13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കൈയ്യേറിയവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.