കേരളം

kerala

ETV Bharat / state

രാത്രി കര്‍ഫ്യൂവിന്‍റെ ഭാഗമായി ഹോട്ടല്‍ അടച്ചു; തുറന്നപ്പോള്‍ 30,000 രൂപ മോഷണം പോയി

പാറശാലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala Night Curfew  Kerala Omicron Restrictions  Robbery at Thiruvananthapuram  Thiruvananthapuram Latest News  robbery at hotel  24 hours working hotels in Thiruvananthapuram  കേരളത്തില്‍ നൈറ്റ് കര്‍ഫ്യൂ  രാത്രികാല നിയന്ത്രണം  ഒമിക്രോണ്‍ വ്യപാനം കേരളം  കൊവിഡ്‌ വാക്‌സിന്‍  തിരുവനന്തപുരം ഹോട്ടല്‍ മോഷണം  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍  പാറശാല പൊലീസ്  Parashala Police Station  Kerala Latest News
രാത്രി കര്‍ഫ്യൂവിന്‍റെ ഭാഗമായി ഹോട്ടല്‍ അടച്ചു; തുറന്നപ്പോള്‍ 30,000 രൂപ മോഷണം പോയി

By

Published : Jan 2, 2022, 6:59 PM IST

Updated : Jan 2, 2022, 7:29 PM IST

തിരുവനന്തപുരം: പാറശാലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മോഷണം. പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പാറശാല പരശുവയ്‌ക്കലില്‍ ജംഗ്‌ഷനില്‍ സുകുമാരന്‍റെ ഉടമസ്ഥതയിലുള്ള മുരുക ഹോട്ടലിലാണ് മോഷണം നടന്നത്. 30,000 രൂപ മോഷണം പോയതായാണ് പരാതി.

രാത്രി കര്‍ഫ്യൂവിന്‍റെ ഭാഗമായി ഹോട്ടല്‍ അടച്ചു; തുറന്നപ്പോള്‍ 30,000 രൂപ മോഷണം പോയി

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണത്തിന്‍റെ ഭാഗമായാണ് ഹോട്ടല്‍ അടച്ചത്. ഞായറാഴ്‌ച പകല്‍ ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. സംഭവത്തില്‍ പാറശാല പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

Also Read:ശബരിമല തീർഥാടകരുടെ വാഹനം തകർത്ത് മോഷണം

Last Updated : Jan 2, 2022, 7:29 PM IST

ABOUT THE AUTHOR

...view details