ബസില്‍ മോഷണ ശ്രമം: യുവതിയെ പിങ്ക് പൊലീസ് പിടികൂടി - robber arrested latest news
ബസിൽ കയറിയ ദേവി ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരിക്കാൻ സീറ്റ് വാങ്ങിയാണ് മോഷണ ശ്രമം നടത്തിയത്. ചെന്നൈ, എം. ജി. ആർ നഗർ കോളനിയിൽ ദേവിയാണ് പിടിയിലായത്
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിൽ സഹയാത്രക്കാരിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ പിങ്ക് പൊലീസ് പിടികൂടി. ചെന്നൈ, എം. ജി. ആർ നഗർ കോളനിയിൽ ദേവിയാണ് പിടിയിലായത്. ഇന്ന് വൈകിട്ട് വർക്കല പുന്നമൂട് വഴി പോകുന്ന കൃഷ്ണ ബസിലാണ് സംഭവം. ബസിൽ കയറിയ ദേവി ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരിക്കാൻ സീറ്റ് വാങ്ങിയാണ് മോഷണ ശ്രമം നടത്തിയത്. സഹയാത്രികയുടെ പേഴ്‌സില്‍ നിന്ന് 2000 രൂപയാണ് യുവതി എടുത്തത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹയാത്രിക ബഹളം ഉണ്ടാക്കിയപ്പോള്‍ പണം ബസില്‍ തന്നെ ഇട്ട് രക്ഷപെടാനും യുവതി ശ്രമിച്ചു. തുടര്‍ന്ന് ബസിലെ യാത്രക്കാർ പിങ്ക് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പിങ്ക് പൊലീസ് പ്രതിയെ പിടികൂടി വർക്കല പൊലീസിന് കൈമാറി.