കേരളം

kerala

ETV Bharat / state

റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

പണി പൂർത്തിയായ റോഡ് വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തിൽ കേരളം നേരിടുന്ന വെല്ലുവിളി.

Road repair  Road liability news  kerala road liability news  road liability news kerala  road liability news CM news'  പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യത  റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ നഷ്‌ടം  റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപ ബാധ്യത  റോഡുകൾ വെട്ടിപ്പൊളിക്കുന്നു
റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

By

Published : Jul 15, 2021, 2:59 PM IST

Updated : Jul 15, 2021, 3:10 PM IST

തിരുവനന്തപുരം:പണി പൂർത്തിയ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി. പണി പൂർത്തിയായ റോഡ് വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തിൽ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു. ഇതിനായി വെബ് പോർട്ടൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പണി പൂർത്തിയായ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

READ MORE:പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്

Last Updated : Jul 15, 2021, 3:10 PM IST

ABOUT THE AUTHOR

...view details