കേരളം

kerala

ETV Bharat / state

റോഡപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായി ഗതാഗത മന്ത്രി - ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

നിയമസഭയിൽ ഐഷ പോറ്റി എംഎല്‍എയുടെ ചോദ്യത്തിന് രേഖമൂലമാണ് മന്ത്രി മറുപടി നൽകിയത്

മന്ത്രി

By

Published : Nov 20, 2019, 3:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റോഡ് അപകടങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. 2019 സെപ്റ്റംബര്‍ വരെ 30,801 അപകടങ്ങളാണ് നടന്നത്. ഈ വര്‍ഷം സെപ്‌റ്റംബര്‍ വരെ 3,363 ജീവനാണ് റോഡുകളില്‍ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 4,303 ആയിരുന്നു. അമിത വേഗതയാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണം. ഇത്തരത്തില്‍ 29,773 അപകടങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്നും മന്ത്രി സഭയെ അറിയിച്ചു. ഐഷ പോറ്റി എംഎല്‍എയുടെ ചോദ്യത്തിന് രേഖമൂലമാണ് മന്ത്രിയുടെ മറുപടി നല്‍കിയത്.

സംസ്ഥാനത്ത് സെപ്റ്റംബര്‍ വരെ 21,246 ലൈസന്‍സുകളാണ് റദ്ദു ചെയ്തത്. 2019 സേഫ് കേരള പദ്ധതിയില്‍ ഇതുവരെ വിവിധ നിയമലംഘനങ്ങള്‍ക്ക് 2,18,536 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 25.15 കോടി രൂപ പിഴ ഈടാക്കിയെന്നും മന്ത്രി അറിയിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ ഉണ്ടായ അപകടകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 132 കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയെ അറിയിച്ചു. 2016ല്‍ - 48, 2017ൽ - 44, 2018ല്‍ - 40 എന്നിങ്ങനെയാണ് കേസുകള്‍. അമിതവേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് രാത്രികാല അപകടങ്ങളില്‍ 20,233 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 7,245 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.

ABOUT THE AUTHOR

...view details