ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങുകയാണ്ആര്‍എംപി. വടകര, കോഴിക്കോട്, തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലാണ്ആര്‍എംപിമത്സര രംഗത്തിറങ്ങുന്നത്. സ്ഥാനാര്‍ഥികളെ കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കും. വടകരയിൽ പി ജയരാജനെതിരെ കെ കെ രമ മത്സരിക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ആര്‍എംപി നേതാവ് എൻ വേണു പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിക്കെതിരായ സജീവ പ്രചാരണം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ പാര്‍ട്ടിയില്‍ ധാരണയായി. കേരളത്തില്‍ സിപിഎമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ ക്യാമ്പെയിനുകളും ഏറ്റെടുക്കും.
പിന്തുണയുമായി ആരെങ്കിലും എത്തുകയാണെങ്കിൽ ആശയം പരിഗണിക്കും. ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും എൻ വേണു പറഞ്ഞു. കേരളത്തിൽ മുഖ്യശത്രുവായ സിപിഎമ്മിനെതിരായ പോരാട്ടമാണ് പ്രധാനം. കോണ്‍ഗ്രസ് ഉള്‍പ്പടെ ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എൻ വേണു കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങലിൽ മത്സരിക്കാൻ ആർ.എം.പി തീരുമാനം