തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ ജയിൽ വകുപ്പ് മേധാവി ഋക്ഷി രാജ് സിംഗ്. ജയിൽ വകുപ്പിന് അവമതിപ്പ് ഉണ്ടാകുന്ന വിധത്തിൽ നടത്തിയ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകി.
കെ.സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ഋക്ഷി രാജ് സിംഗ് - swapna suresh
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി പലരും സന്ദർശിച്ചെന്നും ജയിൽ സൂപ്രണ്ട് അതിന് കൂട്ട് നിന്നെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണം.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി പലരും സന്ദർശിച്ചെന്നും ജയിൽ സൂപ്രണ്ട് അതിന് കൂട്ട് നിന്നെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണം. ഈ ആരോപണത്തിനാണ് ഋക്ഷി രാജ് സിംഗ് മറുപടി നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ കാണാൻ വിവിധ അന്വേഷണ ഏജൻസികളെ കൂടാതെ പ്രതിയുടെ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. അത് ജയിൽ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണെന്നും ഋക്ഷി രാജ് സിംഗ് വ്യക്തമാക്കി.