കേരളം

kerala

ETV Bharat / state

കേരളത്തിലെ കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി - കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ

കൊവിഡ് വ്യാപനത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

Revised the Covid Inspection Guidelines  Covid Inspection Guidelines in Kerala  kerala covid test update  കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി  കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ  കേരളം കൊവിഡ് പരിശോധന
കേരളത്തിലെ കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി

By

Published : Dec 2, 2020, 5:12 PM IST

Updated : Dec 2, 2020, 7:29 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ദുർബല വിഭാഗങ്ങൾക്ക് ആന്‍റിജൻ പരിശോധനയ്ക്ക് പകരം ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. കൊവിഡ് ബാധ രൂക്ഷമായ ക്ലസ്റ്ററുകളിലാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ക്ലസ്റ്ററുകളിൽ ദുർബല വിഭാഗത്തിൽപ്പെടുന്ന 60 വയസിന് മുകളിൽ പ്രായമായവർ, ഗർഭിണികൾ, അടുത്തിടെ പ്രസവിച്ച സ്‌ത്രീകൾ, പോഷകാഹാര കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് ആദ്യം തന്നെ പരിശോധന നടത്തണം. രോഗസാധ്യതയുള്ള വ്യക്തികൾക്ക് എത്രയും വേഗം പരിശോധന നടത്തണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണം. ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടെങ്കിൽ എത്രയും വേഗം പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. പരമാവധി പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.

Last Updated : Dec 2, 2020, 7:29 PM IST

ABOUT THE AUTHOR

...view details