തിരുവനന്തപുരം:പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഷ്‌കരിച്ച ശമ്പളം ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇതു ബാധകമായിരിക്കും. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ സേവനത്തിന് കുറഞ്ഞ പെന്‍ഷനും നല്‍കുന്ന സമ്പ്രദായം തുടരും.
പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതല്‍: മുഖ്യമന്ത്രി - പരിഷ്‌കരിച്ച ശമ്പളം വാർത്തകൾ
30 വര്‍ഷത്തെ സേവനത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ സേവനത്തിന് കുറഞ്ഞ പെന്‍ഷനും നല്‍കുന്ന സമ്പ്രദായം തുടരും
![പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതല്‍: മുഖ്യമന്ത്രി CM pinarayi vijayan news Revised Salary Kerala Revised Salary Kerala news Pinarayi Vijayan on Revised Salary മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തകൾ കേരളത്തിലെ പരിഷ്‌കരിച്ച ശമ്പളം പരിഷ്‌കരിച്ച ശമ്പളം വാർത്തകൾ ശമ്പള പരിഷ്കരണത്തിൽ പിണറായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10574841-thumbnail-3x2-cm.jpg)
പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതല്‍: മുഖ്യമന്ത്രി
പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതല്‍: മുഖ്യമന്ത്രി
ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയ പെന്‍ഷന്‍ 83,400 രൂപയുമായും ഉയര്‍ത്തും. ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബപെന്‍ഷന്‍ 11,500 രൂപയും കൂടിയ പെന്‍ഷന്‍ 50,040 രൂപയുമായി വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബപെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Last Updated : Feb 10, 2021, 8:22 PM IST