കേരളം

kerala

ETV Bharat / state

റോഡും പാലങ്ങളും തകര്‍ന്നു; മഴക്കെടുതിയിൽ കോട്ടയത്ത് 37.43 കോടിയുടെ നഷ്‌ടമെന്ന് മന്ത്രി വി.എന്‍ വാസവന്‍

മന്ത്രി വി.എന്‍ വാസവന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

റോഡും പാലങ്ങളും തകര്‍ന്ന് 37.43 കോടിയുടെ നഷ്ടം  review meetting on relief work in the distressed areas  review meetting on relief work in the distressed areas led by minister vn vasavan  vn vasavan  രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍  സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍  സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍  വി എന്‍ വാസവന്‍  vasavan  മഴക്കെടുതി  കോട്ടയം മഴ
review meetting on relief work in the distressed areas led by minister vn vasavan

By

Published : Oct 22, 2021, 9:29 PM IST

കോട്ടയം:മഴക്കെടുതിയില്‍ ജില്ലയില്‍ 37.43 കോടിയുടെ നഷ്‌ടമുണ്ടായെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ദുരിതബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു. റോഡുകള്‍ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടാതെ പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങള്‍ തകർന്നിട്ടുണ്ട്. പാലങ്ങള്‍ക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങള്‍ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂര്‍ത്തീകരിക്കും.

ALSO READ:തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനത്തിന് 27.37 കോടി

ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടക്കുകയാണ്. കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തില്‍ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

വ്യാപാരസ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ നഷ്ടം വിലയിരുത്താന്‍ റവന്യു വകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലില്‍ റേഷന്‍ കാര്‍ഡടക്കം നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കലക്ടറേറ്റില്‍ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാ സംവിധാനവുമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

vn vasavan

ABOUT THE AUTHOR

...view details