തിരുവനന്തപുരം:ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനി. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കുമാണ് ശാലിനി അപേക്ഷ നല്‍കിയത്. റവന്യു മന്ത്രി കെ രാജനെ നേരില്‍ കണ്ടാണ് ശാലിന് ഇക്കാര്യം ഉന്നയിച്ചത്.
സര്‍വ്വിസ് ചട്ടങ്ങള്‍ പാലിക്കാതെയാണ് തന്‍റെ ഗുഡ് എന്‍ട്രി സര്‍വ്വിസ് പിന്‍വലിച്ചതെന്ന് ശാലിനി അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വ്വിസ് ചട്ടം അനുസരിച്ച് തന്‍റെ ഭാഗം കൂടി കേട്ട ശേഷമേ ഇത്തരമൊരു നടപടി എടുക്കാന്‍ പാടുള്ളു. ഇത് പാലിക്കപ്പെട്ടില്ല. കൂടാതെ ആത്മാര്‍ത്ഥയില്ലാത്ത ഉദ്യോഗസ്ഥയെന്ന് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ ഉത്തരവില്‍ റവന്യു സെക്രട്ടറി പറയുന്നത്.