തിരുവനന്തപുരം : നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചുതന്നെ തിരികെ അയച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഗൗരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ മാസം 24ന് തിരുവനന്തപുരത്ത്, മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസെല്ല എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. എന്നാല്‍ റിസര്‍ച്ച് വിസയിലെത്തിയ അദ്ദേഹത്തെ മതിയായ കാരണം പോലും വ്യക്തമാക്കാതെ എഫ് ആര്‍ ആര്‍ ഒ വിഭാഗം തിരിച്ചയക്കുകയായിരുന്നു.