തിരുവനന്തപുരം:കേന്ദ്രത്തിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് പ്രവാസികളുടെ മടക്കം സംബന്ധിച്ച തെറ്റായ തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പ്രവാസികളുടെ തിരിച്ച് വരവ് മുടക്കാന്‍ മുഖ്യമന്ത്രി ആശയക്കുഴപ്പമുണ്ടാക്കുകയാണ് . പ്രവാസികളെ പറഞ്ഞു പറ്റിച്ചതെന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭൂലോക മണ്ടത്തരമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു
പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ - കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭൂലോക മണ്ടത്തരമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രത്തിന്‍റെ പരിധിയിലാണെന്ന തിരിച്ചറിവ് ഇപ്പോഴാണോ മുഖ്യമന്ത്രിക്കുണ്ടായത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനുമായി സംസാരിക്കാന്‍ എന്താണ് തടസമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.