കേരളം

kerala

ETV Bharat / state

WIPR എട്ടിന് മുകളിലായാല്‍ നിയന്ത്രണം കടുപ്പിക്കും; കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം - കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണ കാര്യത്തില്‍ തീരുമാനമായത്.

restrictions will tighten in above 8 WIPR  Decision at the covid Review Meeting  ഡബ്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ളയിടത്ത് നിയന്ത്രണം  കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം  മുഖ്യമന്ത്രി പിണറായി വിജയന്‍
ഡബ്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ളയിടത്ത് നിയന്ത്രണം കടുപ്പിക്കും; കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം

By

Published : Sep 10, 2021, 9:16 PM IST

Updated : Sep 10, 2021, 9:26 PM IST

തിരുവനന്തപുരം:പ്രതിവാര രോഗബാധ നിരക്ക് ( ഡബ്യു.ഐ.പി.ആര്‍ ) എട്ടിന് മുകളിലുള്ള ഇടങ്ങളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. നിലവില്‍ ഏഴ് ശതമാനത്തിനു മുകളില്‍ ഡബ്യു.ഐ.പി.ആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് എട്ട് ശതമാനത്തിനു മുകളില്‍ ആക്കിയത്.

സംസ്ഥാനത്ത് ഡബ്യു.ഐ.പി.ആര്‍ എട്ടിന് മുകളിലായാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിതമായി മുറിയ്ക്ക‌കത്ത് നിരീക്ഷണത്തില്‍ ഇരുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനയ്‌ക്കായി പൊലീസ് പട്രോളിങ് നടത്തും

നിലവില്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്‍റൈന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും. കൊവിഡ് പോസിറ്റീവായി ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതോടൊപ്പം, പൊലീസ് മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് സംഘത്തിന്‍റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ 23,419 വീടുകളില്‍ ഇത്തരം പരിശോധനകള്‍ നടത്തി. കൊവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പൊലീസ് ഫോണ്‍ മുഖേന ബന്ധപ്പെട്ട് ക്വാറന്‍റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Last Updated : Sep 10, 2021, 9:26 PM IST

ABOUT THE AUTHOR

...view details