തിരുവനന്തപുരം : സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്കം പൊട്ടിക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കൽ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രം - പടക്കം പൊട്ടിക്കുന്ന സമയം
ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിൽ 100 മീറ്ററിനുള്ളില്‍ ശബ്ദമുള്ള പടക്കങ്ങല്‍ പൊട്ടിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി.

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുള്ള പടക്കങ്ങല്‍ പൊട്ടിക്കാന്‍ പാടില്ല. ഇക്കാര്യം നിര്‍ബന്ധമായും പാലിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരും. പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതും രാസ, ശബ്ദമലിനീകരണം കുറയ്ക്കുന്നതുമായ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നര്‍ദേശമുണ്ട്.